ബോട്സ്വാനയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു

Published : Aug 16, 2021, 07:21 AM ISTUpdated : Aug 16, 2021, 08:27 AM IST
ബോട്സ്വാനയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു

Synopsis

ബോട്ട്സ്വാനയിലെ സ്വകാര്യ കമ്പനിയിൽ ചാർട്ടേർഡ് അക്കൌണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ദീപക്...

തൃശൂർ: ബോട്സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. വല്ലച്ചിറ സ്വദേശികളായ ദീപക് (29), ഭാര്യ ഗായത്രി (25) എന്നിവരാണ് മരിച്ചത്. ബോട്സ്വാനയിലെ ഗാബറോണേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ആയുർവ്വേദ ഡോക്ടറാണ് മരിച്ച ഗായത്രി.

ബോട്ട്സ്വാനയിലെ സ്വകാര്യ കമ്പനിയിൽ ചാർട്ടേർഡ് അക്കൌണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ദീപക്. സിഗ്നൽ കാത്തുനിൽക്കുന്ന ഇവരുടെ വാഹനത്തിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സുകുമാരൻ മേനോൻ, സുശീല എന്നിവരാണ് ദീപക്കിന്റെ മാതാപിതാക്കൾ. സംസ്കാരം പിന്നീട് നടക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി