
തിരുവനന്തപുരം: വിഴിഞ്ഞം ബീച്ച് റോഡിൽ അനധികൃതമായി സൂക്ഷിച്ച റേഷൻ അരി പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡിൽ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷൻ അരി, ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ഈ ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയിൽ നിന്ന് ഫുഡ് കോർപ്പറേഷന്റെ ചാക്കുകളും കണ്ടെത്തി.
സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ് ഐ കെ എൽ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പൂഴ്ത്തിവച്ച റേഷൻ സാധനങ്ങൾ കണ്ടെത്തിയത്.
റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വിൽപ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉൾപ്പെടെയുള്ളവ അമപവിള ചെക്ക്പോസ്റ്റിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam