ഇവള്‍ സൂസി, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ കാവല്‍ക്കാരി

By Web TeamFirst Published Jun 23, 2020, 11:26 AM IST
Highlights

നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ഒന്നര വര്‍ഷം മുമ്പാണ് എവിടെ നിന്നോ ഒരു നായ എത്തിയത്. ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന എല്ലാവര്‍ക്കും സൂസിയെ അറിയാം.
 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്റെ കാവല്‍ സൂസി ഏറ്റെടുത്തിട്ട് ഒന്നര വര്‍ഷം പിന്നിടുന്നു. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ഒന്നര വര്‍ഷം മുമ്പാണ് എവിടെ നിന്നോ ഒരു നായ എത്തിയത്. ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന എല്ലാവര്‍ക്കും സൂസിയെ അറിയാം. പൊലീസുകാരാണ് സൂസി എന്ന പേര് നല്‍കിയത്.  പേരും നല്‍കി. കാക്കിയിട്ടവരോട് ഏറെ സ്നേഹം കാണിച്ചതോടെ പൊലീസുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും സൂസി ഏറെ പ്രിയങ്കരിയായി മാറി. 

സൂസി വന്നതോടെ സ്റ്റേഷനിലെ പാറവ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും ജോലി ഭാരവും കുറഞ്ഞു. സ്റ്റേഷനില്‍ അപരിചിതര്‍ എത്തിയാല്‍ സൂസി കുരച്ച് വിവരമറിയിക്കും. കുരച്ച് ഭയപ്പെടുത്തുന്നതല്ലാതെ ആരെയും ആക്രമിച്ചിട്ടില്ല. സൂസിയുടെ കുര കേല്‍ക്കുന്നതോടെ പൊലീസുകാര്‍ക്ക് അറിയാം സ്റ്റേഷനില്‍ ആരോ എത്തിയിട്ടുണ്ടെന്ന്.

മുണ്ടും ലുങ്കിയുമുടുത്ത് ആരെത്തിയാലും സൂസി നിര്‍ത്താതെ കുരക്കും. സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ സൂസി എന്ന് വിളിക്കുന്നതോടെ മാത്രമെ സൂസി പിന്മാറുകയുള്ളു.  നെയ്യാറ്റിന്‍കരയില്‍ മാറി മാറി ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും സൂസി ഏറെ പ്രിയങ്കരിയാണ്. പൊലീസുകാര്‍ പലരും വീട്ടില്‍ നിന്നും വരുമ്പോള്‍ സൂസിക്ക് നല്‍കുവാനായി ബിസ്‌കറ്റും മറ്റു ഭക്ഷണങ്ങളും കരുതുന്നവരുമുണ്ട്. പൊലീസുകാരുടെ ഭക്ഷണത്തിലെ ഒരു പങ്ക് സൂസിക്കുള്ളതാണ്. സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലുള്ളവര്‍ക്കും സൂസിയാണ് കാവല്‍. 

ലാബ് ഇനത്തില്‍പ്പെട്ട സുസി എവിടെ നിന്നെത്തിയതാണെന്ന് ആര്‍ക്കും അറിയില്ല. സൂസിയെ തേടി  ഉടമയെന്ന് അവകാശപ്പെടുന്നയാല്‍  സ്റ്റേഷനിലെത്തിയെങ്കിലും ഉടമക്കൊപ്പം പോകാന്‍ സൂസി കൂട്ടാക്കിയില്ല. ഇപ്പോള്‍ സൂസി രോഗത്താല്‍ ബുദ്ധിമുട്ടുകയാണ്. വയറ്റിലെ മുഴകാരണം മാസങ്ങളുടെ ആയുസാണ് ഡോക്ടര്‍ പറയുന്നത്. പൊലീസുകാരാണ് സൂസിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും ചികിത്സിക്കുന്നതും. പൊലീസുകാരാണ് സൂസിസെ മൃഗാശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കുന്നതും മരുന്നു നല്‍കുന്നതുമെന്നും നെയ്യാറ്റിന്‍കര സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍ പറയുന്നു.
 

click me!