കുഴല്‍മന്ദത്തെ അമ്മവീട്ടിലേക്ക് പുറപ്പെട്ട യുഡിഎഫ് സ്ഥാനാർഥി അമ്മാത്ത് എത്തിയോന്നാവോ...; രമേഷ് പിഷാരടിയെ കൊട്ടി സരിൻ

Published : Mar 18, 2026, 01:39 PM IST
Ramesh pisharody

Synopsis

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടിയെ പരിഹസിച്ച് പി. സരിൻ. പാലക്കാട്ടെ അമ്മവീട്ടിലേക്ക് പുറപ്പെട്ട സ്ഥാനാർഥി എത്തിയോ എന്നായിരുന്നു സരിന്റെ ചോദ്യം. പാർട്ടി ഏൽപ്പിച്ച ദൗത്യത്തിൽ സന്തോഷമുണ്ടെന്നും ജനങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുമെന്നും പിഷാരടി പ്രതികരിച്ചു.

പാലക്കാട്: നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി നടനും അവതാരകനുമായ രമേഷ് പിഷാരടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി പി. സരിൻ. പാലക്കാട്ടെ അമ്മവീട്ടിലേക്ക് പുറപ്പെട്ട യുഡിഎഫ് സ്ഥാനാർഥി കുഴൽമന്ദത്തെ അമ്മാത്ത് എത്തിയോന്നാവോ?- എന്നായിരുന്നു സരിന്റെ പോസ്റ്റ്. 'രമേശ്‌ പിഷാരടിക്ക് ഉള്ളതും, സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്നേ ഉള്ളൂ -ജാതിയുടെ പ്രിവിലേജ്" എന്ന് മനോരമയടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്താല്ലേ ?!- മറ്റൊരു പോസ്റ്റില്‍ സരിന്‍ പറഞ്ഞു. നേരത്തെ, ഞാൻ ജനിച്ചത് പാലക്കാടാണെന്നും അമ്മവീട് കുഴൽമന്ദത്താണെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.

ർട്ടിന് പ്രാധാന്യമില്ലെന്നും സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി വ്യക്തമാക്കി. മുൻ എംഎൽഎമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങൾ തുടരാനാണ് ലക്ഷ്യം. രാഹുലിനെതിരെ ഉള്ള ആരോപണങ്ങൾ പരാതികൾ എല്ലാം കോടതിയുടെ പരിഗണനയിലാണ്. അതിലെ കോടതി തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും രാഹുൽ അതിനെ നേരിടുകയാണ് വേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.

ഇപ്പോഴത്തെ എംഎൽഎ എന്ന നിലയിൽ താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു. പൊലീസിൽ പോലും പരാതി എത്തും മുമ്പ് രാഹുലിനെ പാർട്ടി പുറത്താക്കിയതാണ്. വേറെ ഏതു പാർട്ടി അങ്ങനെ ചെയ്തിട്ടുണ്ട്. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നത് എന്നാണ് താൻ കരുതുന്നത്. മുഖ്യ എതിരാളി ബിജെപിയാണ്. ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാകും താൻ പ്രാധാന്യം നൽകുക. മമ്മൂട്ടിയെ വിളിച്ചു സംസാരിച്ചിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുഴയില്‍ മുഖം കഴുകവെ പിന്നില്‍ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭരണം കിട്ടിയപ്പോൾ മലക്കം മറിഞ്ഞ് ബിജെപി, മാലിന്യനീക്കത്തിൽ ക്ലീൻ കേരളയെ ഒഴിവാക്കി; റോഡരികിൽ വേസ്റ്റ്, തിരുവനന്തപുരത്ത് മാലിന്യനീക്കം പ്രതിസന്ധിയിൽ