ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

Published : Nov 26, 2024, 02:28 PM ISTUpdated : Nov 26, 2024, 04:07 PM IST
ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

Synopsis

പാലക്കാട് ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമാറിയില്ലാത്ത കിണറ്റിൽ അകപ്പെടുകയായിരുന്നു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്‍റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ ആൾമാറിയില്ലാത്ത കിണറ്റിൽ അകപ്പെടുകയായിരുന്നു. കുട്ടി കിണറ്റിൽ വീണതറിഞ്ഞ് ബന്ധുക്കള്‍ നിലവിളിക്കുകയായിരുന്നു.

തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. വീട്ടുമുറ്റത്ത് അരികിലായുള്ള ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.

കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

 

PREV
Read more Articles on
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം