എടുത്ത ഹെൽമെറ്റ് തിരികെ വെച്ചില്ല, തൃശ്ശൂരിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി; വീഡിയോ പുറത്ത്

Published : May 10, 2024, 11:00 AM ISTUpdated : May 10, 2024, 12:38 PM IST
എടുത്ത ഹെൽമെറ്റ് തിരികെ വെച്ചില്ല, തൃശ്ശൂരിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി; വീഡിയോ പുറത്ത്

Synopsis

അശ്വിൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. മൂന്നുപീടിക സ്വദേശി നവീൻ എന്നയാൾക്കും സംഘർഷത്തിൽ പരുക്കേറ്റു

തൃശ്ശൂർ : തൃശൂർ കൈപ്പമംഗലം മൂന്നുപീടികയിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. അശ്വിൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. മൂന്നുപീടിക സ്വദേശി നവീൻ എന്നയാൾക്കും സംഘർഷത്തിൽ പരുക്കേറ്റു. ഇരുവരെയും ഇരിങ്ങാലക്കുടയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. 

അക്രമത്തിന് കാരണം ഹെൽമറ്റിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പറയപ്പെടുന്നത്. എടുത്ത ഹെൽമെറ്റ് യുവാവ് തിരിച്ച് വെക്കാത്തതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് സൂചന. അതിനിടെ ഹെഡ്സെറ്റിനെ ചൊല്ലിയുളള തർക്കമാണെന്ന വാദവുമുയർന്നിട്ടുണ്ട്.  എന്നാൽ നടുറോഡിൽ നടന്നത് ലഹരി സംഘങ്ങൾ തമ്മിലെ തർക്കമാണോ എന്ന സംശയത്തിലാണ് പൊലീസ്. മർദ്ദനമേറ്റവരും മർദ്ദിച്ചവരും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. നാട്ടുകാർ ഇടപ്പെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്ന് പൊ ലീസ് അറിയിച്ചു. എന്നാൽ വീഡിയോ പുറത്തുവന്ന സാഹചര്യത്തിൽ പൊതുവിടത്തിൽ സംഘർഷമുണ്ടാക്കിയതിന് കേസെടുത്തേക്കും. 

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; 7 യുവാക്കള്‍ക്കെതിരെ കേസ്

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്
കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്