ഒരു നിമിഷത്തെ അശ്രദ്ധ! ശ്രദ്ധിക്കാതെ ഡോർ തുറന്നതോടെ തകർന്നത് രണ്ട് കാറുകൾ, റോഡരികിൽ നിന്ന യുവാവിന് പരിക്ക്

Published : Mar 03, 2025, 08:57 AM IST
ഒരു നിമിഷത്തെ അശ്രദ്ധ! ശ്രദ്ധിക്കാതെ ഡോർ തുറന്നതോടെ തകർന്നത് രണ്ട് കാറുകൾ, റോഡരികിൽ നിന്ന യുവാവിന് പരിക്ക്

Synopsis

മുന്നില്‍ പോയ കാര്‍ റോഡരികില്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ കാര്‍ അതില്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട്: കാര്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഡോറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം. കോഴിക്കോട് സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ തെരുവത്ത് കടവ് കൊയക്കാട് റോഡ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ഇടിയേറ്റ കാര്‍ റോഡിന്‍റെ വശത്തേക്ക് ചരിയുകയും ഇടിച്ച കാര്‍ സമീപത്തെ ട്രാഫിക് സര്‍ക്കിളിന്റെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു.

റോഡരികില്‍ നിര്‍ത്തിയിട്ട തന്‍റെ സ്‌കൂട്ടറിന് സമീപം നില്‍ക്കുകയായിരുന്ന കൊയക്കാട് കേളോത്ത് മീത്തല്‍ സുബി (45) യ്ക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്. ഉള്ള്യേരി ഭാഗത്ത് നിന്നും വരികയായിരുന്നു ഇരു കാറുകളും. മുന്നില്‍ പോയ കാര്‍ റോഡരികില്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് പിന്നാലെയെത്തിയ കാര്‍ അതില്‍ ഇടിക്കുകയായിരുന്നു.

7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടൽ, 63കാരിയുടെ സാഹസികത; 4 വയസുകാരന് പുതുജന്മം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി