Latest Videos

തിരൂരിൽ ട്രാൻസ്ജെന്റേഴ്സിനായി വ്യവസായ സ്ഥാപനം, ഉദ്ഘാടനം സ്വാതന്ത്ര്യദിനത്തിൽ

By Web TeamFirst Published Aug 14, 2021, 8:44 PM IST
Highlights

തിരൂർ എസ്.എസ്.എം. പോളി ടെക്നിക്കിന് കീഴിലുള്ള സെന്റർ ഫോർ ലോക്കൽ എംപവർമെന്റ് ആന്റ് സോഷ്യൽ ഡവലപ്മെന്റ് (ലീഡ്സ്) ജില്ലയിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി കൂട്ടായ്മയായ 'അദ്വൈത' കൾച്ചറൽ സൊസൈറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
 

മലപ്പുറം: ട്രാൻസ്ജെന്റേഴ്സിനായി തിരൂരിൽ വ്യവസായ സ്ഥാപനം ഒരുങ്ങുന്നു. മലപ്പുറം ജില്ലയിലെ ട്രാൻസ് ജെൻഡേഴ്‌സിന്റെ പുനരിധിവാസവും സാമൂഹിക, സാമ്പത്തിക സുരക്ഷയും ലക്ഷ്യം വെച്ചാണ് തിരൂരിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകരിലൊർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

തിരൂർ എസ്.എസ്.എം. പോളി ടെക്നിക്കിന് കീഴിലുള്ള സെന്റർ ഫോർ ലോക്കൽ എംപവർമെന്റ് ആന്റ് സോഷ്യൽ ഡവലപ്മെന്റ് (ലീഡ്സ്) ജില്ലയിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി കൂട്ടായ്മയായ 'അദ്വൈത' കൾച്ചറൽ സൊസൈറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ മലബാർ റൗണ്ട് ടേബിളാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. തൃക്കണ്ടിയൂരിൽ ആരംഭിക്കുന്ന സ്ഥാപനം "അദ്വൈത ലീഡ്സ് - അപ്പാരൽ ഡിസൈൻ സ്കിൽ ഡവലപ്മെന്റ് ആന്റ് പ്രൊഡക്ഷൻ സെന്റർ" എന്നാണ്  അറിയപ്പെടുക.

ആദ്യ ഘട്ടത്തിൽ ഫാഷൻ അപ്പാരൽ ഡിസൈനിംഗും വസ്ത്ര നിർമ്മാണവുമാണ് ഇവിടെ നടക്കുക. ഇതിനായി സംരംഭകർക്ക്
കഴിഞ്ഞ ഒരു വർഷമായി പരിശീലനം നൽകി വരികയാണ്. സ്ഥാപനത്തിന്റെ പ്രവർത്തന ഉദ്ഘാടനം 2021 ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനത്തിൽ വൈകിട്ട് നാല് മണിക്ക് എസ്എസ്എം പോളിടെക്നിക്ക് ചെയർമാൻ കെ കുട്ടി അഹമ്മദ് കുട്ടി നിർവഹിക്കും.

നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ രേഖകൾ കൈമാറും. തിരൂർ ഡി.വൈ.എസ്.പി. കെ സുരേഷ് ബാബു വിശിഷ്ഠാഥിതിയാവും. പോളിടെക്നിക് പ്രിൻസിപ്പൽ അബ്ദുൽ നാസർ കൈപ്പഞ്ചേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 

click me!