ഗോവയില്‍ നിന്നും കടത്തിയ 135 കുപ്പി വിദേശമദ്യം വടകര റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി

Published : Aug 14, 2021, 07:29 PM IST
ഗോവയില്‍ നിന്നും കടത്തിയ  135 കുപ്പി  വിദേശമദ്യം വടകര റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി

Synopsis

വടകര റെയിൽവെ സ്റ്റേഷനിൽ നടത്തിയ  പരിശോധനയിലാണ് 135 കുപ്പികളിലായി 71.625 ലിറ്റർ ഗോവൻ വിദേശമദ്യം പിടിച്ചെടുത്തത്.

കോഴിക്കോട്: വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗോവയില്‍ നിന്നും കടത്തുകയായിരുന്ന 135 കുപ്പി  വിദേശ മദ്യം പിടികൂടി. വടകര എക്‌സൈസ് പാർട്ടിയും വടകര റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.

വടകര റെയിൽവെ സ്റ്റേഷനിൽ നടത്തിയ  പരിശോധനയിലാണ് 135 കുപ്പികളിലായി 71.625 ലിറ്റർ ഗോവൻ വിദേശമദ്യം പിടിച്ചെടുത്തത്. റെയിഡിന് വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി .എക്‌സൈസ് ഇൻസ്പെക്ടർ വി.വിപിൻ കുമാറും വടകര റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസി . സബ്   ഇൻസ്പെക്ടർ ബിനീഷ്. പി പി യും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ പ്രിവൻറീവ് ഓഫീസർ പ്രമോദ് പുളിക്കൂലും പാർട്ടിയും റെയ്ഡിന് നേതൃത്വം നല്കി. റെയ്ഡിൽ വടകര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജിൻ. എ.പി , സനു. ടി ,ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ
'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും