
ചേര്‍ത്തല:പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് അപകടം. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു. തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും എത്തി.അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam