പാലക്കാട്ട് ഓടിക്കൊണ്ടിരിക്കെ വാഹനം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് കത്തി, വൻ അപകടമൊഴിവായി

Published : Jan 12, 2023, 09:41 PM IST
പാലക്കാട്ട് ഓടിക്കൊണ്ടിരിക്കെ വാഹനം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് കത്തി, വൻ അപകടമൊഴിവായി

Synopsis

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

പാലക്കാട്: പട്ടാമ്പി കൂറ്റനാട് പാതയിൽ വാവനൂർ പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. വൈകിട്ടാണ് സംഭവമുണ്ടായത്. കാഞ്ഞിരത്താണി സ്വദേശിയുടെ ടാറ്റ എയ്‌സ് വാഹനമാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.നാട്ടുകാരും ഫയർ ഫോഴ്‌സ് യൂണിറ്റും എത്തിയാണ് തീയണച്ചത്.വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ