ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Published : Jul 08, 2024, 12:14 PM IST
ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Synopsis

രാവിലെ ആറുമണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലിൽ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ജോലിക്ക് പോകാനായി റെയിൽപാളത്തിന് കുറുകെ കടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ്  എക്സ്പ്രസാണ് ഇടിച്ചത്. പട്ടാമ്പി പൊലീസെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

6 വയസുള്ള കുട്ടിയെ കയറി പിടിച്ചുവെന്ന് വീട്ടുകാര്‍; എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്

 

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ