കുടിവെള്ള പദ്ധതി നിലച്ചിട്ട് ഒരു വർഷം; നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് കുടിവെളളമില്ല

Published : Mar 13, 2023, 07:24 AM IST
കുടിവെള്ള പദ്ധതി നിലച്ചിട്ട് ഒരു വർഷം; നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് കുടിവെളളമില്ല

Synopsis

പമ്പ് ഹൗസിലെ മോട്ടോറുകളുടെ തകരാറാണ് കാരണം.    


മലപ്പുറം : നിലമ്പൂര്‍ ചുങ്കത്തറ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നിലച്ചത് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു.എടമലയിലുള്ള ശുദ്ധജലപദ്ധതിയാണ് ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്.

എടമല, കളക്കുന്ന് മണലി ചലിക്കുളം പുലിമുണ്ട തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പദ്ധതിയെ ആശ്രയിച്ചിരുന്നത്.എന്നാല്‍ ഒരു വര്‍ഷത്തോളമായി പദ്ധതി പ്രവര്‍ത്തിക്കുന്നില്ല. പമ്പ് ഹൗസിലെ മോട്ടോറുകളുടെ തകരാറാണ് കാരണം.

ഈ വേനലിന് മുന്നേയെങ്കിലും പ്രശ്നം പരിഹരിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പല കുടുംബങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

മോട്ടോറുകള്‍ വാങ്ങാന്‍ 13 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ വിളിക്കേണ്ടത് ജല അതോറിറ്റിയാമെന്നും ഇതിനു വരുന്ന താമസമാണ് തടസമെന്നുമാണ് മറുപടി.

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വരൾച്ച രൂക്ഷം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്