
കോട്ടയം: മാന്നാനത്ത് നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി മൊബൈൽ ടവർ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്ന് താഴെയിറക്കാൻ പൊലീസിനായത്.
ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരയോടെയാണ് ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബു മാന്നാനം ഷാപ്പുംപടിയിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറിയത്. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞായിരുന്നു മുകളിലേക്കുള്ള ഷിബുവിന്റെ കയറ്റം.ഫയർഫോഴ്സും പോലീസും നാട്ടുകാരും ഒക്കെ സംഘടിച്ചെങ്കിലും അഞ്ചുമണിവരെ ഷിബു ടവറിനു മുകളിൽ തുടർന്നു.
ഒടുവിൽ രണ്ടും കൽപ്പിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ടവറിന് മുകളിലേക്ക് കയറാൻ തീരുമാനിച്ച ഘട്ടത്തിലാണ് ഷിബു സ്വയം താഴേക്ക് ഇറങ്ങിയത്. നിലത്തിറങ്ങിയ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ആയിരുന്നു ഷിബുവിന്റെ പരാക്രമം എന്നാണ് പൊലീസ് ഭാഷ്യം. മരംവെട്ട് ജോലികൾക്കായാണ് ഷിബു മാമലക്കണ്ടത്ത് നിന്ന് മാന്നാനത്ത് എത്തിയത്.
Read Also: പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ ആക്രമിച്ചു, ഭർത്താവിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam