സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന യുവാവ് അറസ്റ്റില്‍

Published : Dec 09, 2018, 10:38 PM IST
സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന യുവാവ് അറസ്റ്റില്‍

Synopsis

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഹമ്മ ബസ്റ്റാൻഡിൽ നിന്നും ഞായറാഴ്ച  രാവിലെ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

ചേർത്തല: സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റില്‍. ആര്യാട് തെക്ക് കാളാത്ത് മുപ്പത് നികർത്തിൽ മനു(25)നെയാണ്  ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഹമ്മ ബസ്റ്റാൻഡിൽ നിന്നും ഞായറാഴ്ച  രാവിലെ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. '

ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവിന് പുറമേ കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 1500 രൂപയും പാക്കറ്റുകളായി വിൽക്കുന്നതിനുള്ള കവറുകളും പിടിച്ചെടുത്തു. ആലപ്പുഴ, മുഹമ്മ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് വിൽക്കുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാൾ മഹാരാഷ്ട്രയിൽ നിന്ന് ബാഗുകളിലാക്കി ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടയുടെ ​ഗ്രിൽമുറിച്ച് കയറി സി​ഗരറ്റുകളും പണവും കവർന്നു, ജനകീയ ഹോട്ടലിലും കള്ളൻ കയറി; താമരക്കുളത്ത് മോഷണപരമ്പര
കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തി, തർക്കത്തിനൊടുവിൽ കത്തിവീശി ആക്രമണം, കോഴിക്കോട് രണ്ട് പേർക്ക് കുത്തേറ്റു