ഡ്യൂട്ടിക്കിടെ ട്രാഫിക്ക് എ എസ് ഐയെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

Published : Dec 09, 2018, 08:53 PM ISTUpdated : Dec 09, 2018, 10:16 PM IST
ഡ്യൂട്ടിക്കിടെ ട്രാഫിക്ക് എ എസ് ഐയെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

Synopsis

ഡ്യൂട്ടിക്കിടെ ട്രാഫിക്ക് എ എസ് ഐയെ മർദ്ദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കുപാറ അക്ഷരനിവാസ് വീട്ടിൽ കൃഷ്ണൻ മകൻ മുരുകൻ [35] നെയാണ് മൂന്നാർ എസ് .ഐ ശ്യാംകുമാർ അറസ്റ്റ് ചെയ്തത്. 

ഇടുക്കി: ഡ്യൂട്ടിക്കിടെ ട്രാഫിക്ക് എ എസ് ഐയെ മർദ്ദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കുപാറ അക്ഷരനിവാസ് വീട്ടിൽ കൃഷ്ണൻ മകൻ മുരുകൻ [35] നെയാണ് മൂന്നാർ എസ് ഐ ശ്യാംകുമാർ അറസ്റ്റ് ചെയ്തത്. ഞയറാഴ്ച ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ ബൈക്കില്‍ അമിത വേഗതയിലെത്തിയ മുരുകനെ ട്രാഫിക്ക് എ എസ് ഐ പ്രകാശൻ പിടികൂടിയിരുന്നു. മദ്യപിച്ചായിരുന്നു ഇയാള്‍ വാഹനമോടിച്ചത്. ഇത് വാക്ക് തർക്കങ്ങൾക്ക് ഇടയാക്കി. ഇതിനിടെ മുരുൻ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് എ എസ് ഐയെ കുത്തികയും  മർദ്ദിക്കുകയുമായിരുന്നു. മുഖത്തും കൈയ്യും പരിക്കേറ്റ ട്രാഫിക്ക് എ എസ് ഐ പ്രകാശന്‍ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്ര ചെയ്യാൻ പേടിച്ച് നാട്ടുകാർ; ദേശീയപാത അടിപ്പാതയുടെ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഇളകിയ നിലയില്‍, മഴ ശക്തമാകുമ്പോൾ വലിയ ആശങ്ക
കടയുടെ ​ഗ്രിൽമുറിച്ച് കയറി സി​ഗരറ്റുകളും പണവും കവർന്നു, ജനകീയ ഹോട്ടലിലും കള്ളൻ കയറി; താമരക്കുളത്ത് മോഷണപരമ്പര