കാർ നിയന്ത്രണം വിട്ട് ഓട്ടോയിലും പോസ്റ്റിലും ഇടിച്ചു; പോസ്റ്റിനടിയിൽ പെട്ട യുവാവിന് ദാരുണാന്ത്യം

Published : Mar 30, 2024, 12:57 PM IST
കാർ നിയന്ത്രണം വിട്ട് ഓട്ടോയിലും പോസ്റ്റിലും ഇടിച്ചു; പോസ്റ്റിനടിയിൽ പെട്ട യുവാവിന് ദാരുണാന്ത്യം

Synopsis

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്താണ് അപകടം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് ആലപ്പുഴയിലേയ്ക്ക് മടങ്ങിയിരുന്നവർ സഞ്ചരിച്ച കാർ വലതു വശത്തേയ്ക്ക് തിരിഞ്ഞ് റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് രതീഷിന്റെ ശരീരത്തിൽ പതിച്ചാണ് മരണം സംഭവിച്ചത്. 

തൃശൂർ: ദേശീയപാതയിൽ തളിക്കുളത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ തളിക്കുളം ത്രിവേണി ഇത്തിക്കാട്ട് വിശ്വംഭരന്റെ മകൻ രതീഷ് (42) ആണ് മരിച്ചത്. കാർ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്താണ് അപകടം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് ആലപ്പുഴയിലേയ്ക്ക് മടങ്ങിയിരുന്നവർ സഞ്ചരിച്ച കാർ വലതു വശത്തേയ്ക്ക് തിരിഞ്ഞ് റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് രതീഷിന്റെ ശരീരത്തിൽ പതിച്ചാണ് മരണം സംഭവിച്ചത്. നാട്ടുകാർ അര മണിക്കൂറോളം ശ്രമിച്ചാണ്  രതീഷിനെ പോസ്റ്റിനടിയിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. അവിവാഹിതനാണ്. അമ്മ: നിർമ്മല.

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്,2020-21, 2021 -22 സാമ്പത്തികവര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിനിപമ്പയിൽ ഡ്യൂട്ടി ചെയ്ത വനിതാ പൊലീസ് സ്പെഷ്യൽ ഓഫീസർക്ക് മർദ്ദനം,യുവാവ് അറസ്റ്റിൽ
'മതസൗഹാർദം തകർക്കുന്ന പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കണം'; കൊച്ചി ബിനാലെയിലെ ചിത്രത്തിനെതിരെ ജോസ് കെ. മാണി