
മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരി മര്‍ദ്ദനത്തിന് ഇരയായെന്ന് പരാതി. ഈ മാസം 21 നാണ് സംഭവം. കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ജുനൈദിനെതിരെ കേസെടുത്തു.
കുട്ടിയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണെന്ന് പൊലീസ് പറയുന്നു. ഈ മാസം 21 ന് ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മര്‍ദ്ദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചായിരുന്നു പരാതി. സംഭവത്തിൽ പൊലീസ് പരാതി ലഭിച്ച ഉടൻ തന്നെ കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam