അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ തോട്ടത്തില്‍ സിസിടിവി വെച്ചു; കാമറയും അടിച്ചെടുത്ത് കള്ളന്മാർ; ഒടുവിൽ പിടിയിൽ

Published : Mar 30, 2024, 12:23 PM IST
അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ തോട്ടത്തില്‍ സിസിടിവി വെച്ചു; കാമറയും അടിച്ചെടുത്ത് കള്ളന്മാർ; ഒടുവിൽ പിടിയിൽ

Synopsis

കമുകിൻ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മോഷണം പോയത് കാമറയാണ്. തുടർന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

മലപ്പുറം: നിലമ്പൂർ ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തില്‍ സ്ഥാപിച്ച കാമറയും മോഷ്ടിച്ച കള്ളന്മാർ പിടിയിലായി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു, പൂലോടൻ ശ്രീജിത്ത്, മരുതത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.

കമുകിൻ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥൻ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മോഷണം പോയത് കാമറയാണ്. തുടർന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി കാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം മറ്റൊരു ക്യാമറയിൽ റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരില്‍ കാമറ മോഷ്ടിച്ചതിന് പൊലീസ് കേസെടുത്തു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

കേരളം നടുങ്ങിയ കൊല; റിയാസ് മൗലവിക്ക് നീതി നിഷേധിച്ചോ? കണ്ണീരോടെ കുടുംബവും നാട്ടുകാരും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല