അജ്ഞാതവാഹനമിടിച്ച് യുവാവ് മരിച്ചു; തലക്കേറ്റ ​ഗുരുതരപരിക്കിൽ രക്തം വാർന്ന് മരണം, ഇടിച്ച വാഹനം നിർത്താതെ പോയി

Published : Jan 24, 2023, 10:53 AM IST
അജ്ഞാതവാഹനമിടിച്ച് യുവാവ് മരിച്ചു; തലക്കേറ്റ ​ഗുരുതരപരിക്കിൽ രക്തം വാർന്ന് മരണം, ഇടിച്ച വാഹനം നിർത്താതെ പോയി

Synopsis

ഇന്നലെ രാത്രി 10.10നാണ് സംഭവമെന്ന് കല്‍പ്പറ്റ പോലീസ് പറഞ്ഞു. ജിജി മോന്റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

കല്‍പ്പറ്റ: നഗരത്തില്‍ യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോന്‍ (പാപ്പന്‍-44) ആണ് മരിച്ചത്. കാല്‍നടയായി പോകുമ്പോള്‍ വാഹനമിടിച്ചെന്നാണ് സംശയിക്കുന്നത്. ബൈപ്പാസ് റോഡരികിലെ ജനമൈത്രി ജംഗ്ഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.10നാണ് സംഭവമെന്ന് കല്‍പ്പറ്റ പോലീസ് പറഞ്ഞു. ജിജി മോന്റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

പരിക്കേറ്റ് റോഡരികിലേക്ക് വീണ ഇദ്ദേഹം ഏറെ നേരം ഇവിടെ കിടന്നത് രക്തം വാര്‍ന്ന് പോകാനിടയാക്കി. വിവരമറിഞ്ഞ് കല്‍പ്പറ്റ എസ്.ഐ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജിജിമോനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിന് സമീപത്തെയും മറ്റും കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം എതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ടയര്‍ വ്യാപാരത്തിനായി രാജസ്ഥാനിലെത്തി, തോക്കിന്‍ മുനയില്‍ കൊള്ള; ജീവന്‍ കിട്ടിയ ആശ്വാസത്തില്‍ മലയാളികള്‍

 

PREV
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ