Asianet News MalayalamAsianet News Malayalam

ടയര്‍ വ്യാപാരത്തിനായി രാജസ്ഥാനിലെത്തി, തോക്കിന്‍ മുനയില്‍ കൊള്ള; ജീവന്‍ കിട്ടിയ ആശ്വാസത്തില്‍ മലയാളികള്‍

രാജസ്ഥാനിലെ ബിവാഡിയിൽ കവർച്ചയ്ക്ക് ഇരയായ മലയാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. അടിമാലി സ്വദേശികളായ സുനിലും ഷാജിയുമാണ് തിരിച്ചെത്തിയത്.

Two malayali businessmen looted in gun point in rajasthan
Author
First Published Jan 24, 2023, 10:40 AM IST

അടിമാലി: ടയര്‍ ബിസിനസ് ചെയ്യാന്‍ അടിമാലിയില്‍ നിന്ന് രാജസ്ഥാനിലെത്തി ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കിടെ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ രണ്ട് മലയാളികള്‍. രാജസ്ഥാനിലെ ബിവാഡിയിൽ കവർച്ചയ്ക്ക് ഇരയായ മലയാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. അടിമാലി സ്വദേശികളായ സുനിലും ഷാജിയുമാണ് തിരിച്ചെത്തിയത്. ജീവൻ തിരിച്ചു കിട്ടുമെന്ന് കരുതിയില്ലെന്നും തോക്കിൻ മുനയിലാണ് കവർച്ച നടന്നതെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സ്റ്റാര്‍ ഹോട്ടല്‍ പോലെ തോന്നിക്കുന്ന ഫാം ഹൌസിലേക്ക് കൊണടുപോയി. റൂമില്‍ കയറിയതിന് പിന്നാലെ കൊണ്ടുപോയവരുടെ സ്വഭാവം മാറി. തോക്കിന്‍ മുനയില്‍ നിര്‍ത്തി പത്ത് ലക്ഷം രൂപയാണ് ഇവര്‍ ആദ്യം ആവശ്യപ്പെട്ടത്. കയ്യിലുണ്ടായിരുന്ന ബാഗ് കുടഞ്ഞിട്ട് പരിശോധിച്ചു. കയ്യിലുണ്ടായിരുന്ന ഫോണും സംഘം കവര്‍ന്നു. അതില് പൈസയില്ലെന്ന് മനസിലായതോടെ ഭീഷണിയായി. ഒടുവില്‍ ബാങ്ക് അക്കൌണ്ടില്‍ നിന്ന് നാല് ലക്ഷം രൂപയിലധികമാണ് അവര്‍ കവര്‍ന്നത്. ആറ് പേരുടെ സംഘത്തില്‍ നാല് പേര്‍ പണമെടുക്കാന്‍ പുറത്ത് പോയ സമയത്ത് പൊലീസ് സംഘം ഇവിടെയെത്തിയതാണ് അടിമാലി സ്വദേശികള്‍ക്ക് തുണയായത്. പൊലീസിന്‍റേയും രാജസ്ഥാനില മലയാളി സംഘടനകളും സഹായത്തോടെയാണ് ഇരുവരും തിരികെ കേരളത്തിലെത്തിയത്. 

യു പിയിലെ കാണ്‍പൂരില്‍ എസ്ബിഐ ബാങ്കില്‍ ഡിസംബര്‍ അവസാനവാരം  നടന്ന കവര്‍ച്ച വന്‍ ചര്‍ച്ചയായിരുന്നു. ബാങ്കിന്റെ സ്‌േട്രാംഗ് റൂമിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍നിന്നും വലിയൊരു തുരങ്കം കുഴച്ചാണ് കവര്‍ച്ചക്കാര്‍ സ്‌േട്രാംഗ് റൂമിന് അകത്തേക്ക് പ്രവേശിച്ചത്. സ്‌ട്രോംഗ് റൂമിലെത്തിയ കവര്‍ച്ചക്കാര്‍ ഗ്യസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്ത് ഒരു കോടിയിലേറെ വില വരുന്ന സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷ്ടാക്കള്‍ അകത്തു കടന്നാല്‍ അറിയാനുള്ള അലാറാമടക്കം തകരാറിലാക്കിയ ശേഷമായിരുന്നു കവര്‍ച്ച.

കമ്പനി അറിഞ്ഞില്ല, 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടാക്കൾ കടത്തി; വിവരമറിഞ്ഞത് മാസങ്ങൾക്ക് ശേഷം

Follow Us:
Download App:
  • android
  • ios