
പാലക്കാട്: അട്ടപ്പാടിയിൽ യുവാവ് മുങ്ങി മരിച്ചു. ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം. കോയമ്പത്തൂർ സ്വദേശി ധർമരാജൻ ആണ് മരിച്ചത്. വൈകീട്ട് മൂന്നു മണിയോടെ ആണ് അപകടം.കോഴിക്കോട് നിന്ന് മറ്റൊരു മുങ്ങിമരണത്തെക്കുറിച്ചുള്ള വാർത്ത കൂടി പുറത്തുവന്നിരുന്നു.
കോഴിക്കോട് അതിഥി തൊഴിലാളിയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ടാണ് മരണം നടന്നത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയും തിരുവമ്പാടി പൊലീസും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.