
ആലപ്പുഴ: ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാത്തികുളം സ്വദേശിയായ 52 വയസുള്ള അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിലാണ് സംഭവം. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. കൊച്ചമ്പലത്തിന് സമീപം റോഡരികിലാണ് കാർ നിർത്തിയിട്ടിരുന്നത്. കുറത്തികാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം, മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
ലഹരി ഉപയോഗത്തെ ചൊല്ലി തര്‍ക്കം; കോട്ടയത്ത് മകൻ അച്ഛനെ കുത്തിക്കൊന്നു, പ്രതി അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8