നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്കും യുവാവിനും ദാരുണാന്ത്യം

Published : Apr 11, 2025, 04:25 PM IST
നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്കും യുവാവിനും ദാരുണാന്ത്യം

Synopsis

അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമർ ജ്യോതി, ബന്ധുവായ ആദിത്യ എന്നിവരാണ് മരിച്ചത്. സംഭവം ഇന്ന് രാവിലെ 10.45നാണ് നടന്നത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കുമാണ് കരിമ്പുഴ ടാമറിന്റ് ഹോട്ടലിന് സമീപം കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരായ അമർ ജ്യോതിയും ആദിത്യയും തൽക്ഷണം മരിച്ചു.

അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡുകളുടെ നിലവാരം ഉയർന്നു, ടിപ്പറുകളുടെ വേഗപരിധി ഉയർത്തി, ചീറിപ്പായാം പക്ഷേ... മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്
ഒന്നിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടു, വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും അപകടത്തിൽ മരിച്ചു; ഫായിസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത് അടുത്തിടെ