റീൽസ് എടുക്കാനായി വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Apr 11, 2025, 03:53 PM IST
റീൽസ് എടുക്കാനായി വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര, വടകരയിൽ കാറുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റീൽസ് ചിത്രീകരണത്തിനാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വടകര: വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറുകളിൽ അഭ്യാസ പ്രകടനവും അപകടകരമായ യാത്രയുമായി യുവാക്കൾ. വടകര തലായിൽ ആണ് വിവാഹ പാർട്ടി സഞ്ചരിച്ച കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്. കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം. സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്തു. യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റീൽസ് ചിത്രീകരണത്തിനാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം