
വിയ്യൂർ: ചികിത്സക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്ന് കൊല കേസിൽ ശിക്ഷിക്കപെട്ട് ജയിലില്‍ കഴിയുന്ന ആട് ആന്‍റണിയുടെ പരാതി. ഇടതു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ടമായെന്നും വലത് കണ്ണിനും അസുഖം ബാധിക്കുന്നതിനാൽ ചികിത്സ വേണമെന്നുമാണ് ആട് ആന്‍റണിയുടെ ആവശ്യം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാൻ അഭിഭാഷകനെ ചുമതലപെടുത്തുന്നതിനായി വക്കാലത്ത് ഒപ്പിട്ട് നൽകാൻ ജയിലധിക്യതർ അനുവദിക്കുന്നില്ലെന്നും ആട് ആന്‍റണി ജയിലില്‍ നിന്ന് അഭിഭാഷകനയച്ച കത്തില്‍ പറയുന്നു.
പൊലീസുകാരൻ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ എസ് ഐയെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണി തടവ് ശിക്ഷ അനുഭവിക്കുന്നത്. 2012 ജൂണ്‍ 26ലായിരുന്നു കൊലപാതകവും ആക്രണവും. മോഷണ ശേഷം രക്ഷപടുമ്പോള്‍ തടഞ്ഞപ്പോഴായിരുന്നു ആട് ആന്‍റണിയുടെ ആക്രമണം. 2015 ൽ അറസ്റ്റിലായ ആട് ആന്‍റണിയെ 2016 ൽ കൊല്ലം സെഷൻസ് കോടതി 17 വർഷം തടവിന് ശിക്ഷിച്ചു. 2017 മുതൽ വിയ്യൂർ ജയിലിലാണ് കഴിയുന്നത്.
പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിക്ക് ഇരട്ട ജീവപര്യന്തം തന്നെ
ഇവിടെ വച്ചാണ് ഇടതു കണ്ണിന്‍റെ കാഴ്ച്ച നഷ്ടമായത്. ഒരു ലക്ഷത്തിലേറെ വിലവരുന്ന ഇൻജക്ഷനാവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇത് സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. അതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കണമെന്നാണ് ആട് ആന്‍റണിയുടെ ആവശ്യം. എന്നാല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കില്ലെന്ന നിലപാടാണ് ജയിലധിക്യതരുടേതെന്ന് ആന്‍റണി പരാതിപെടുന്നു.
ആട് മോഷണം മുതല്‍ കൊലപാതകം വരെ; ആട് ആന്റണിയുടെ കഥ
അതിനാലാണ് ഹൈക്കോടതിയിൽ അപേക്ഷ സമർപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ തുഷാർ നിർമൽ സാരഥിക്ക് കത്തയച്ചത്. അഭിഭാഷകന്‍ ഇക്കാര്യത്തിനായി ജയിലിലെത്തിയെങ്കിലും വക്കാലത്ത് ഒപ്പിട്ട് നൽകാൻ ആന്‍റണിയെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് അഡ്വ. തുഷാർ നിർമൽ സാരഥി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam