
തിരുവനന്തപുരം: പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ ആര്യനാട് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു ആര്യനാട് കുന്നുനട സ്വദേശി അബ്ദുൾ വാഹീദ് (62) പൊന്മുടി മലമുകളിൽ നിന്നും ചാടിയത്. പൊന്മുടിയിലേക്ക് വന്ന വിനോദ സഞ്ചാരികൾ വഴിയരികിൽ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. 22ാം വളവിന് സമീപം താഴേക്ക് ചാടിയെന്ന സൂചന ലഭിച്ച പൊലീസ് സമീപത്ത് പരിശോധന നടത്തിയപ്പോൾ മൊബൈൽ ഫോണും ബാങ്ക് രേഖകളും ലഭിച്ചു. ഇതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പിന്നാലെ ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ കാട്ടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തിരുന്നു.
പിന്നാലെ വിതുര യൂണിറ്റിൽ നിന്നും തിരുവനന്തപുരം യൂണിറ്റിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് മണിക്കൂറുകൾ നേരത്തെ പരിശ്രമത്തിനൊടുവിൽ 200 അടിയോളം താഴ്ചയിൽ നിന്നും മൃതദേഹം മുകളിലെത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്നും രാവിലെ കാണാതായതിനെത്തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകാനിരിക്കെയാണ് മരണവാർത്ത എത്തുന്നത്. 62കാരന് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam