
കലൂര്‍: മഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട വിദ്യാർത്ഥി അഭിമന്യുവിന് സ്മാരകമായി നിര്‍മിക്കുന്ന സ്റ്റഡി സെന്‍ററിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ വിതുമ്പല്‍ അടക്കാനാവാതെ അഭിമന്യുവിന്‍റെ അമ്മ. കോടിയേരി ബാലകൃഷ്ണൻ, എം എം മണി എന്നിവര്‍ സംബന്ധിച്ച ചടങ്ങിനിടയിലാണ് അഭിമന്യുവിന്റെ അമ്മ വേദിയിൽ കയറി വന്ന് കരഞ്ഞത്.
അതേസമയം അഭിമന്യുവിന്‍റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ പ്രതിഷേധം സംഘർഷത്തില്‍ കലാശിച്ചു. കോളേജിന്‍റെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് മാറ്റുന്നതിനിടയിലായിരുന്നു സംഘർഷം.
പ്രതിഷേധവുമായെത്തിയ മുഴുവൻ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ് എഫ് യുടെ അനുശോചന പ്രകടനം വരുന്നതിനു മുന്നോടിയായി സംഘർഷ സാധ്യത ഒഴിവാക്കാനായിരുന്നു പോലീസ് നടപടി. അഭിമന്യു കൊലപാതകക്കേസ്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ഇന്ന് തുടങ്ങിയില്ല.
കേസിലെ ഒമ്പതാം പ്രതി മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായത്. മറ്റ് പ്രതികൾ അവധിക്ക് അപേക്ഷ നൽകുകയായിരുന്നു. വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് വീണ്ടും വരുന്ന 21ാം തിയതി പരിഗണിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam