ഭാര്യ കിണറ്റില്‍ ചാടി; ഭര്‍ത്താവ് വിഷം കഴിച്ചു; രക്ഷയായത് ഫയര്‍ഫോഴ്സ്

Published : Jul 02, 2019, 09:27 AM IST
ഭാര്യ കിണറ്റില്‍ ചാടി; ഭര്‍ത്താവ് വിഷം കഴിച്ചു; രക്ഷയായത്  ഫയര്‍ഫോഴ്സ്

Synopsis

കലഹം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലേക്ക് ചാടിയത്. ഇത് കണ്ട ഉടനേ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു

നെടുമങ്ങാട്: കുടുംബവഴക്കിനിടെ ഭാര്യ കിണറ്റില്‍ ചാടി. ഇതുകണ്ട ഭര്‍ത്താവ് വിഷം കഴിച്ചു. ജീവന് വേണ്ടി മല്ലിട്ട രണ്ടുപേരെയും രക്ഷിച്ചത് ഫയര്‍ഫോഴ്സ്. തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം. ഭര്‍ത്താവുമായുള്ള കലഹം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലേക്ക് ചാടിയത്. ഇത് കണ്ട ഉടനേ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന മകളാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ ഫയര്‍ഫോഴ്സ് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു. 70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കരയ്ക്ക് കയറ്റാനായത്. ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ