
കോഴിക്കോട്: ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന്‍ വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന ചെയ്തത്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പുതുതായി ഇ-പോസ് ഇടപാടുകളും നടപ്പിലാക്കുന്നത്. മെഷിന്‍ ഇടപാടുകള്‍ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകള്‍ ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കാര്‍ഡ് വഴി ഇടപാടുകള്‍ നടത്തുന്ന പലര്‍ക്കും നെറ്റ് ബാങ്കിങ് മുഖേന പണമിടപാടുകള്‍ നടത്താന്‍ അറിയാത്ത സാഹചര്യമുണ്ട്. വില്ലേജ് ഓഫീസുകളില്‍ എത്തുന്ന, ഇത്തരത്തില്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ കഴിയും. മെഷീന്‍ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാല്‍ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലിയും എളുപ്പമാകും. ഇത്തരത്തില്‍ വില്ലേജ് ഓഫീസുകളില്‍ ഇ-പോസ് മെഷീനുകളിലൂടെ പണം കൈമാറുന്നതിന് ബാങ്ക് സര്‍വീസ് ചാര്‍ജും ഈടാക്കില്ല.
റവന്യൂ ഇ-പേയ്മെന്‍റില്‍ പിഒഎസ് മൈഷീനുകള്‍ ഉപയോഗിച്ചുള്ള പണമിടപാടിന്‍റെ ജില്ലാതല ഉദ്ഘാടനവും ഡിജിറ്റല്‍ ഇന്ത്യയുടെ നാലാം വാര്‍ഷികവും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ശീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്തു. വേങ്ങേരി വില്ലേജ് ഓഫീസര്‍ക്ക് മെഷിന്‍ നല്‍കി കൊണ്ട് ഇ-പോസ് മെഷീന്‍ വിതരണ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.
കോഴിക്കോട് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍, താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ മേഴ്സി സെബാസ്റ്റ്യന്‍, അഡി. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ടി ഡി റോളി, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ സി അജിത്പ്രസാദ്, ജില്ലാ റലിസ് (റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അഡ്മിന്‍ ജയകൃഷ്ണന്‍, കോഴിക്കോട്, താമരശേരി താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാര്‍, വില്ലേജ് അസിസ്റ്റന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇ-പോസ് മെഷിന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് പരിശീലവും നല്‍കി. കൊയിലാണ്ടി, വടകര താലൂക്കുകളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലവും മെഷിന്‍ വിതരണവും ചൊവ്വാഴ്ച നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam