നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ

Published : Aug 05, 2026, 03:00 PM IST
Palakkad Prathi

Synopsis

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നും രണ്ടും പ്രതികളെയാണ് ഇപ്പോൾ 6 വർഷത്തിന് ശേഷം പിടികൂടിയത്. ഭിക്ഷാടന മാഫിയയിലെ അംഗങ്ങളാണ് പ്രതികൾ.

പാലക്കാട്‌: നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ. പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുരേഷിനെയാണ്  തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. 2019 ലായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു പ്രതികൾ. പെൺകുട്ടിയെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മൂന്നാം പ്രതിയെയും അഞ്ചാം പ്രതിയെയും ശിക്ഷിച്ചു. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ  പ്രതിയെയാണ് ഇപ്പോൾ 6 വർഷത്തിന് ശേഷം പിടികൂടിയത്. ഭിക്ഷാടന മാഫിയയിലെ അംഗങ്ങളാണ് പ്രതികൾ. പാലക്കാട്‌ എസ്പി അബ്ദുൾ റാഷി ഐപിഎസിന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി ശശിധരന്റെ മേൽനോട്ടത്തിൽ ടൗൺ നോർത്ത് സ്റ്റേഷനിൽ നിന്നുള്ള പ്രമോദ്, അജയ് എന്നീ സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെത്തി പ്രതിയെ സാഹസികമായി പിടികൂടിയത്രണ്ടാം പ്രതി പടയപ്പ, നാലാം പ്രതി ഫെമിന പിച്ചക്കനി എന്നിവർ ഇപ്പോഴും ഒളിവിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിൽ കടയിലെത്തിയ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 62-കാരൻ അറസ്റ്റിൽ
വാഹനാപകട കേസിലെ രേഖകൾ നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങി; വിജിലൻസ് പിടികൂടിയ പൊലീസുകാരൻ റിമാൻഡിൽ