പ്രിയദർശിനി പദ്ധതിക്കും നടപ്പാക്കിയ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി

Published : Jul 12, 2026, 05:17 PM IST
ksrtc

Synopsis

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വാട്സ്ആപ്പിലൂടെ അസഭ്യവർഷം നടത്തിയ കാട്ടാക്കട ഡിപ്പോയിലെ താൽക്കാലിക കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി.

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അസഭ്യവർഷം നടത്തിയ കെ എസ് ആർ ടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരനായ എംപാനൽ ഡ്രൈവർ ടോമിയെയാണ് മാറ്റി നിർത്തിയത്. 

കെ.എസ്.ആർ.ടി.സി സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി പദ്ധതി' നടപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് ടോമി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയത്. ഇയാൾ വാട്‌സ്ആപ്പിൽ പങ്കുവെച്ച ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ ടോമിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ കെ.എസ്.ആർ.ടി.സി അധികൃതർ തീരുമാനിച്ചത്

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷൈ​ജു​വി​നെ പി​ടി​കൂ​ടി, ചോദ്യം ചെയ്തപ്പോൾ ഒരു വീടിനെ കുറിച്ച് ചില വെളിപ്പെടുത്തൽ, പിടിച്ചത് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ
42 പേർ കയറേണ്ട പ്രിയദർശിനിയിൽ നൂറിലേറെപ്പേർ കയറുന്നു, കൊടുംകാട്ടിൽ അപകട സാധ്യത, ​ഗവിയിലേക്ക് പുതിയ ബസ് സർവീസ് വേണമെന്ന് ആവശ്യം