ഇസ്‍ലാമിനും മോദിക്കുമെതിരെ കൃതികള്‍; കാലിക്കറ്റ് യൂണിവേഴ്‍സിറ്റി മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിയും എംഎസ്എഫും

By Web TeamFirst Published Oct 15, 2019, 11:51 AM IST
Highlights

മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്‍ലാം മതത്തേയും ബുദ്ധക്കണ്ണ് എന്ന കവിത ശബരിമലയേയും അപമാനിക്കുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ അവകാശവാദം. മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും പരാമര്‍ശങ്ങളുണ്ടെന്നും എബിവിപി ആരോപിക്കുന്നു. 

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസികയ്ക്കെതിരെ പ്രതിഷേധവുമായി എംഎസ്എഫും എബിവിപിയും. മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്‍ലാം മതത്തേയും ബുദ്ധക്കണ്ണ് എന്ന കവിത ശബരിമലയേയും അപമാനിക്കുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ അവകാശവാദം. മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായും പരാമര്‍ശങ്ങളുണ്ടെന്നും എബിവിപി ആരോപിക്കുന്നു. 

അതേസമയം മാഗസിന്‍ പിന്‍വലിച്ചുവെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ നിഷേധിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്നാണ് രജിസ്ട്രാര്‍ വ്യക്തമാക്കിയത്. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് ആദര്‍ശ് എന്ന വിദ്യാര്‍ത്ഥിയുടെ മൂടുപടമെന്ന കവിതയെന്നാണ് എംഎസ്എഫ് നേതാവ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നു. 

 

പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപി, ഇസ്‌ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണെന്ന് മാഗസിനിലെ കവിതയെന്ന് എംഎസ്എഫ് നേതാവ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നു. 

ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ വീമ്പ് പറഞ്ഞ് സെലെക്ടീവ് ആവിഷ്കാരമാണ് മാഗസിനില്‍ കാണിക്കുന്നതെന്നാണ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നത്. പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപിയുടെ ആരോപണം. 


 

click me!