ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; വീടിൻ്റെ ഒരു വശം തകർന്നു, അപകടത്തിൽ ആർക്കും പരിക്കില്ല

Published : Mar 17, 2025, 07:44 PM IST
ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; വീടിൻ്റെ ഒരു വശം തകർന്നു, അപകടത്തിൽ ആർക്കും പരിക്കില്ല

Synopsis

 200 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം, അപകടത്തിൽ ആ൪ക്കും പരിക്കില്ല. എന്നാൽ തെങ്ങുവീണ് വീടിൻ്റെ ഒരു വശം തക൪ന്നു. 

പാലക്കാട്: പാലക്കാട് കപ്പൂരിൽ ഇഫ്താ൪ സംഗമത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം. ഇഫ്താ൪ സംഗമത്തിനെത്തിയവ൪ അകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് കപ്പൂ൪ പഞ്ചായത്തംഗം സൽമയുടെ വീട്ടിലാണ് സംഭവം. പ്രദേശത്തെ ക്ലബ്ബിൻ്റെ ഇഫ്താ൪ വിരുന്ന് വീട്ടുമുറ്റത്ത് നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. 200 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് അപകടം ഉണ്ടായത്. അതേസമയം, അപകടത്തിൽ ആ൪ക്കും പരിക്കില്ല. എന്നാൽ തെങ്ങുവീണ് വീടിൻ്റെ ഒരു വശം തക൪ന്നു. 

കൂലിപ്പണിക്കായെത്തി, എല്ലുമുറിയെ പണിയെടുത്ത് തേഞ്ഞിപ്പലത്തെ മണ്ണ് പൊന്നാക്കി ഒഡീഷക്കാരൻ സുക്രു; മാതൃകയാണീ കൃഷി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം