
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടത്തിൽ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെടുന്ന സംഭവം തുടർക്കഥകളാവുകയാണ്.
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് കാണിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam