കളമശേരിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു; സ്‌കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു

Published : Feb 19, 2025, 07:30 PM ISTUpdated : Feb 19, 2025, 07:31 PM IST
കളമശേരിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു; സ്‌കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു

Synopsis

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിടിച്ച് കളമശേരിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു

കൊച്ചി: കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്. പൊലീസ് സംഘത്തിൻ്റെ മുന്നിൽ വച്ചാണ് ലോറി സ്‌കൂട്ടറിൽ ഇടിച്ചത്. 
 

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍