സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

Published : Jul 08, 2024, 02:32 PM ISTUpdated : Jul 08, 2024, 04:42 PM IST
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

Synopsis

കൊട്ടാരക്കര നെടുവത്തൂർ സ്വദേശിനി അനഘ പ്രകാശാണ് മരിച്ചത്. വെണ്ടാർ ശ്രീ വിദ്വാധിരാജ സ്കൂളിൽ ബിഎഡ് വിദ്യാർത്ഥിനിയാണ് അനഘ പ്രകാശ്.

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം മരിച്ചു. പുത്തൂർ സ്വദേശിയായ ബി എഡ് വിദ്യാർത്ഥിനി അനഘ പ്രകാശാണ് മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ അനഘയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലേക്ക് പഠനത്തിൻ്റെ ഭാഗമായി പോകും വഴിയായിരുന്നു അപകടമുണ്ടായത്. ലോറി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ