തിരുവനന്തപുരത്ത് ദേശീയപാതയിൽ അപകടം: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു

Published : Apr 01, 2026, 02:43 PM IST
accident

Synopsis

തിരുവനന്തപുരം ദേശീയപാതയിൽ ഉദിയൻകുളങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് 25-കാരനായ യുവാവ് മരിച്ചു. കാൽനടക്കാരനെ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് മുന്നിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാനാര്‍ഡോ ദേവ് എബ്രഹാം സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

തിരുവനന്തപുരം : ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊറ്റാമം ആറയൂര്‍ അഴുവ് തോട്ടം ലിയോ നിവാസില്‍ ലിയാനാര്‍ഡോ ദേവ് എബ്രഹാം (25) ആണ് മരിച്ചത്. രാവിലെ ഉദിയന്‍കുളങ്ങര സേതുലക്ഷ്മി ഭായ് പബ്ലിക് മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. പാറശാല ഭാഗത്തു നിന്നും നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന ലിയാനാര്‍ഡോ ദേവ് മാര്‍ക്കറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് കാൽനടക്കാരനെ തട്ടി നിയന്ത്രണം വിട്ട് ലോറിക്ക് മുന്നിലേക്ക് വീണത്. ലോറിയിടിച്ചതോടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിയാ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇമ്മാനുവേല്‍ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന മൃതദേഹം വൈകിട്ടോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയതായി പാറശാല പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രം', രഞ്ജിത് റിമാൻഡിലായതിന് പിന്നാലെ രാഹുൽ ഈശ്വർ
യാത്രക്കാരന് നെഞ്ചുവേദന, സ്വകാര്യ ബസ് ആംബുലൻസാക്കി സാഹസിക യാത്ര; ജീവൻ പിടിച്ച് നിർത്താൻ ചെയ്യുന്നതെല്ലാം ചെയ്ത് 2 യുവാക്കളും, ഒടുവിൽ ആശ്വാസം