ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ഓണാഘോഷത്തിന് പൂ വാങ്ങി മടങ്ങുമ്പോള്‍

Published : Aug 30, 2023, 04:58 PM IST
ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ഓണാഘോഷത്തിന് പൂ വാങ്ങി മടങ്ങുമ്പോള്‍

Synopsis

ചങ്ങനാശ്ശേരിയില്‍ നിന്ന് കൊടുപ്പുന്നയ്ക്ക് വരുകയായിരുന്ന ജോയിസ് ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുപ്പുന്ന പോളയ്ക്കല്‍ ജോയിച്ചന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകന്‍ ജോയിസ് പി. ജോയി (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചങ്ങനാശ്ശേരി പെരുന്നയ്ക്ക് സമീപം വച്ചായിരുന്നു അപകടം. ചങ്ങനാശ്ശേരിയില്‍ നിന്ന് കൊടുപ്പുന്നയ്ക്ക് വരുകയായിരുന്ന ജോയിസ് ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയില്‍ നടക്കുന്ന ഓണാഘോഷത്തിന് പൂ വാങ്ങിയ ശേഷം തിരികെ വരുകയായിരുന്നു. സംസ്‌കാരം കൊടുപ്പുന്ന സെന്റ് ജോസഫ് ദൈവാലയത്തില്‍ നടന്നു. സഹോദരങ്ങള്‍. ജയിസ്, ജോസ്‌ന. 

തിരുവോണ രാത്രി സംഘര്‍ഷം; കുത്തേറ്റ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം നീണ്ടൂരില്‍ തിരുവോണ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്. നീണ്ടൂര്‍ ഓണംതുരുത്ത് സ്വദേശി അശ്വിന്‍(23) ആണ് കൊല്ലപ്പെട്ടത്. അശ്വിന്‍ ഉള്‍പ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മില്‍ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറില്‍ വച്ച് സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഓണം തുരുത്ത് കവലയില്‍ വച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിനിടെയാണ് അശ്വിനും സുഹൃത്ത് അനന്ദുവിനും കുത്തേറ്റത്. കുത്തേറ്റു വീണ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഓണംതുരുത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ മുമ്പും അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് തിരുവോണ നാളിലേയും സംഘര്‍ഷം.
 

  പെൺകുട്ടികളുടെ വിദേശത്തെ പഠനച്ചെലവ് നോക്കാം, പകരം സ്‍പൗസ് വിസ നൽകണം, ട്രെൻഡാവുന്ന വിവാഹരീതികൾ 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു