
ഒഡിഷ: ഒഡിഷയിലെ പുരി രഥയാത്രക്കിടെ അപകടം. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രക്കിടെയാണ് അപകടം. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ പങ്കെടുക്കാനെത്തി ചേരുന്നത്. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മൂന്ന് രഥങ്ങളാണ് രഥയാത്രയിലുള്ളത്. ജഗന്നാഥന്‍, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ രഥങ്ങളാണെന്നാണ് വിശ്വാസം.
ഇതിൽ ബാലഭദ്രന്‍റെ രഥം വലിക്കാനായി കയറിൽ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി ലഭ്യമനാകുന്ന വിവരം. നിരവധി പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഏകദേശം 20 ലക്ഷത്തിലധികം ആളുകള്‍ രഥയാത്രയിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് സര്‍ക്കാര പുറത്തുവിട്ട വിവരം. അതി് അനുസരിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ തിക്കും തിരക്കുമാണ് ഇത്തരമൊരു അപകടത്തിലേക്ക് എത്താൻ കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.