ഏറ്റുമാനൂരിൽ വാഹനാപകടം: കുട്ടിയടക്കമുള്ള അയ്യപ്പഭക്തർക്ക് പരിക്ക്

Published : Nov 22, 2019, 04:16 PM ISTUpdated : Nov 22, 2019, 04:41 PM IST
ഏറ്റുമാനൂരിൽ വാഹനാപകടം: കുട്ടിയടക്കമുള്ള അയ്യപ്പഭക്തർക്ക് പരിക്ക്

Synopsis

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലറാണ് അപകടത്തിൽ പെട്ടത്. എതിരെ വരികയായിരുന്ന കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമായി ടെംപോ ട്രാവലർ കൂട്ടിയിടിക്കുകയായിരുന്നു. 

കോട്ടയം: ഏറ്റുമാനൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ട്രാവലറിലുണ്ടായിരുന്ന 7 അയ്യപ്പഭക്തർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുട്ടിയുമുണ്ട്. വണ്ടി ഓടിച്ച ഡ്രൈവറടക്കമുള്ള ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 

കോട്ടയത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമായാണ് ടെംപോ ട്രാവലർ കൂട്ടിയിടിച്ചത്. എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ്സ് ടെംപോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്‍റെ പകുതിയോളം ഭാഗം പൂർണമായും തകർന്നു. 

തുടർന്ന് ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം തുടങ്ങി. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മന്ത്രി വി എസ് സുനിൽകുമാറും പരിസരത്തുണ്ടായിരുന്നു. അദ്ദേഹവും നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 

പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാദാപുരത്ത് വണ്ടിയിൽ പെട്രോളടിക്കാൻ കയറ്റി, ഇന്ധന ടാങ്കിൽ 1 കിലോയോളം ഉപ്പ്; കണ്ടത് പുലര്‍ച്ചെ മത്സ്യം എടുക്കാൻ പോകുന്ന വഴി, പരാതി നൽകി
ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം