മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്

Published : Jan 26, 2025, 02:20 PM ISTUpdated : Jan 26, 2025, 02:59 PM IST
മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്

Synopsis

മലപ്പുറം വേങ്ങരയിൽ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്.

മലപ്പുറം: മലപ്പുറം വേങ്ങരയിൽ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്