
പാലക്കാട്: പാലക്കാട് ചിറ്റൂരിനുത്ത് നല്ലേപ്പിള്ളിയിൽ ബസ്സ് പാടത്തേക്ക് മറിഞ്ഞ് 18 പേർക്ക് പരിക്ക്. ബംഗളുരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. 38 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ചിറ്റൂർ താലൂക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല. വളവിൽ നിയന്ത്രണം തെറ്റിയായിരുന്നു അപകടമുണ്ടായത്.