കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Published : Feb 03, 2025, 06:49 AM IST
കഴക്കൂട്ടത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Synopsis

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് ഞായറാഴ്ട രാത്രി 10 മണിയോടെ അപകടം ഉണ്ടായത്.

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ​ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു. കാർ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാൻ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാർ നിർത്താതെ പോയി. പിന്നാലെ വാഹനങ്ങളിൽ വന്നവരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. 

READ MORE: അയൽവാസിയുടെ നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; ഉടമയ്ക്ക് മർദ്ദനം, പരാതിയുമായി കുടുംബം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷിഗല്ല: വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി
'വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, ആഭ്യന്തരമന്ത്രിയെ നേരിൽക്കാണും'; സർക്കാറിനെ കുറ്റം പറയാനില്ലെന്ന് വി.വി. രാജേഷ്