
തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ ഭർത്താവുമായി സഞ്ചരിക്കുകയായിരുന്ന യുവതി ബൈക്കപകടത്തിൽ മരിച്ചു. നൊമ്പരമായി ഫേസ്‌ബുക്ക് പോസ്റ്റ്. മംഗലപുരം വാലിക്കോണം വെയിലൂർ ചീനി വിള തൊടിയിൽ വീട്ടിൽ രാഹുലിന്റ ഭാര്യ അർച്ചന (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ പൗഡിക്കോണം റോഡിൽ തേരിവിള ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഭർത്താവ് രാഹുലുമായി ബൈക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ എതിരെ അമിതവേഗതയിൽ വന്ന കാറിൽ ബൈക്ക് ഇടിക്കാതിരിക്കാൻ ബ്രെക്ക് നൽകി നിർത്താൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണ അർച്ചനയുടെ ശരീരത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അർച്ചനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മൂന്ന് വയസുകാരൻ ഋതു രാജ് മകനാണ്. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ. വിവാഹ വാർഷിക ദിനമായ ഇന്നലെ രാഹുലും ആർചനയും തങ്ങളുടെ ഫേസ്‌ബുക്കിൽ ഇതിന്റെ പോസ്റ്റ് ഇട്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് അപകടം നടക്കുന്നത്. ഇതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam