രാവിലെ ജോലിക്ക് പോകാൻ ബസ് കാത്തുനിന്ന യുവതിക്ക് അപകടത്തിൽ‌ ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്, അപകടം കൊല്ലത്ത്

Published : Aug 07, 2025, 08:57 AM IST
accident

Synopsis

കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു.

കൊല്ലം: കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ) മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു ശ്രീക്കുട്ടി. വിജയൻ എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്ഥലത്ത് ബസ് കാത്തുനിന്ന രണ്ട് യുവതികൾ, തൊട്ടടുത്ത ഓട്ടോയിലിരുന്ന ഒരാൾ എന്നിവർക്കാണ് പരിക്കേറ്റത്.

മരിച്ച സോണിയ പനവേലി സ്വദേശിനിയാണ്. നഴ്സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് സംശയം ഉയരുന്നുണ്ട്. അപകടത്തിന് ‌ശേഷം വാൻ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാൻ ഓട്ടോയിലിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയൻ എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സോണിയയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്
ഹാർബറിൽ കെട്ടിട നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം, നിർമ്മാണം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ