ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും വിവരം, ചെങ്ങന്നൂരിൽ യുവാവിനെ പരിശോധിച്ചു, പിടിച്ചത് 1.74 കിലോ കഞ്ചാവ്

Published : Jul 06, 2024, 07:08 PM IST
ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും വിവരം, ചെങ്ങന്നൂരിൽ യുവാവിനെ പരിശോധിച്ചു, പിടിച്ചത് 1.74 കിലോ കഞ്ചാവ്

Synopsis

ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ക‍ഞ്ചാവ് കണ്ടെടുത്തത്. മുന്‍പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട് ജിത്തുരാജ്. 

ചെങ്ങന്നൂർ: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതിൽ വിആർ ജിത്തുരാജ് ആണ് 1.74 കിലോ ക‍ഞ്ചാവുമായി അറസ്റ്റിലായത്. ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ക‍ഞ്ചാവ് കണ്ടെടുത്തത്. മുന്‍പും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട് ജിത്തുരാജ്. 

ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ എസ് ബൈജു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ ആൻസു പി ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്, വി കെ ബിനു, പ്രവീൺ ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ