ഒമ്പതാം ക്ലാസുകാരന് നേരേ ലൈംഗികാതിക്രമം, പുറത്തുപറയാതിരിക്കാൻ പണം നൽകാൻ ശ്രമിച്ചു; പ്രതി പിടിയില്‍

Published : Jul 06, 2024, 04:53 PM IST
ഒമ്പതാം ക്ലാസുകാരന് നേരേ ലൈംഗികാതിക്രമം, പുറത്തുപറയാതിരിക്കാൻ പണം നൽകാൻ ശ്രമിച്ചു; പ്രതി പിടിയില്‍

Synopsis

പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍  ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

തൃശൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍  ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടര്‍ന്ന് ചെല്ലുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ലൈംഗികാതിക്രമം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് പണം നല്‍കാനും പ്രതി ശ്രമിച്ചു. എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. 

അധ്യാപകര്‍ കുന്നംകുളം പൊലീസിനെ വിവരമറിയിച്ചു തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വടക്കേക്കാട് സ്റ്റേഷനിലും പ്രതിക്കെതിരേ കേസ് നിലവിലുണ്ട്.

പിന്നിൽ നിന്ന് ഹോൺ മുഴക്കി, കലിപ്പിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ, ബസ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി, പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി