ബുള്ളറ്റ് വാങ്ങാനെത്തി യുവാവ്, ഓടിച്ചു നോക്കട്ടെയെന്ന് ചോദിച്ചു, ഉടമയുടെ കണ്ണൊന്ന് തെറ്റിയപ്പോൾ ആളെ കണ്ടില്ല, ഒടുവിൽ പിടിയിൽ

Published : Aug 23, 2025, 05:43 PM IST
bullet theft

Synopsis

പാലക്കാട് പട്ടാമ്പിയിൽ ബുള്ളറ്റ് ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി കടന്നു കളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി.

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ബുള്ളറ്റ് ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി കടന്നു കളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി. കോഴിക്കോട് ഫാറൂഖ് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സി ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് മാർക്കറ്റിലൂടെ ബുള്ളറ്റ് വില്പനയ്ക്ക് ഉണ്ടെന്ന പരസ്യം കണ്ടാണ് പ്രതി മുനീർ വല്ലപ്പുഴ ചൂരക്കോട് എത്തുന്നത്. തുടർന്ന് വിൽപ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയും ചെയ്തു. ഇതിനിടെ ശ്രദ്ധ മാറിയതോടെ ഇയാൾ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.

തുടർന്ന് വാഹന ഉടമ ചൂരക്കോട് സ്വദേശി ഷാഫി പരാതിയുമായി പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തി. പട്ടാമ്പി പോലീസിന്റെ നേതൃത്വത്തിൽ കേസെടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് കോഴിക്കോട് ഫാറൂക്കിൽ നിന്നും പ്രതിയായ മുനീറിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മോഷ്ടിക്കപ്പെട്ട ബൈക്കും കണ്ടെടുത്തു. പട്ടാമ്പി സി ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സമാനമായ കേസുകളും മോഷണ കേസുകളും തിരൂർ പെരിന്തൽമണ്ണ അടക്കമുള്ള സ്റ്റേഷനുകളിൽ പ്രതിക്ക് കേസ് നിലവിലുണ്ടെന്ന് പട്ടാമ്പി സി ഐ അൻഷാദ് പറഞ്ഞു. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. 

 

 

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം