
പാലക്കാട്: ഒറ്റപ്പാലത്ത് മസ്ജിദിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് മണ്ണാ൪ക്കാട് നിന്നും ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. മസ്ജിദിന്‍റെ ഓഫീസിൽ സൂക്ഷിച്ച ആറുലക്ഷം സംഭാവന തുകയാണ് പ്രതി മോഷ്ടിച്ചത്. പുല൪ച്ചെ മസ്ജിദിന്‍റെ മതിൽ ചാടിക്കടന്നെത്തിയ കള്ളൻ ആദ്യം സിസിടിവി ക്യാമറയിലേക്കുള്ള വയ൪ മുറിച്ചു മാറ്റി.
പിന്നാലെ പള്ളിയോട് ചേ൪ന്ന ഓഫീസിലേക്ക് കയറി. വാതിൽകുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച പണം മുഴുവൻ കൈക്കലാക്കി. ബലിപെരുന്നാളിന് സമാഹരിച്ച ആറുലക്ഷത്തോളം സംഭാവന തുകയാണ് കള്ളൻ ഒറ്റയടിക്ക് മോഷ്ടിച്ചത്. മസ്ജിദ് പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കള്ളൻ ആരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണ്ണാ൪ക്കാട് നിന്നും പൊലീസ് വലയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam